Search
Close this search box.

ഉഭയകക്ഷി ചർച്ച നടത്താൻ സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ

saudi iran

റിയാദ്: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയാനും ഉടൻ ഉഭയകക്ഷി ചർച്ച നടത്താൻ സമ്മതിച്ചതായി അൽ എക്‌ബാരിയ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

2016ൽ ബന്ധം അവസാനിപ്പിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതിന് പിന്നാലെയാണ് മന്ത്രിമാർ തമ്മിലുള്ള സംഭാഷണം നടന്നത്.

വർഷങ്ങളായുള്ള സംഘർഷത്തിന് ശേഷം രാജ്യങ്ങൾ തങ്ങളുടെ എംബസികൾ വീണ്ടും തുറക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

യോഗത്തിനായി മൂന്ന് സ്ഥലങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെന്ന് അമിറാബ്ദുള്ളാഹിയൻ ഞായറാഴ്ച അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!