Search
Close this search box.

സൗദിയിലെ ഏറ്റവും നീളം കൂടിയ ഇഫ്താർ സുപ്ര ഒരുക്കി അൽ ഖർജ് നഗരസഭ

iftar supra

അൽ ഖർജ്- സൗദിയിലെ ഏറ്റവും നീളം കൂടിയ ഇഫ്താർ സുപ്ര അൽ ഖർജ് നഗരസഭാധ്യകൃതർ ഒരുക്കി. നഗര മധ്യത്തിലെ കിംഗ് അബ്ദുൽ അസീസ് പാർക്കിലാണ് ഇഫ്താർ ഒരുക്കിയത്. നഗരസഭയുടെ നേതൃത്വത്തിൽ രണ്ടാം തവണയാണ് ഇത്തരത്തിൽ നീളം കൂടിയ ഇഫ്താർ സുപ്ര ഒരുക്കുന്നത്.

170 ലേറെ പാചകക്കാരും സഹായികളും തയ്യാറാക്കിയ പതിനൊന്നായിരം ഇഫ്താർ പൊതികൾ നിരത്തിയ സുപ്രക്ക് 500 മീറ്റർ നീളമുണ്ടായിരുന്നു. സാമൂഹ്യ സേവനമെന്ന നിലയിലാണ് അൽ ഖർജിലെ സന്നദ്ധപ്രവർത്തകർ മുൻകൈയെടുത്ത് ഇത്തരമൊരു ഇഫ്താർ സുപ്ര തയ്യാറാക്കിയതെന്ന് അൽഖർജ് നഗരസഭാദ്ധ്യക്ഷൻ ഖാലിദ് അൽ സൈദ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!