Search
Close this search box.

വ്യാജ മരുന്ന് ചീട്ട് ഉപയോഗിച്ച് ഭിക്ഷാടനം: നാൽവർ സംഘം റിയാദിൽ അറസ്റ്റിൽ

arrested

റിയാദ് – വ്യാജ മരുന്ന് ചീട്ട് ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ രണ്ടു വനിതകള്‍ അടങ്ങിയ നാലംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വ്യാപാര സ്ഥാപനങ്ങള്‍ക്കും ഫാര്‍മസികള്‍ക്കും മുന്നില്‍ നിലയുറപ്പിച്ച് വ്യാജ മരുന്ന് ചീട്ട് കാണിച്ച് മരുന്നും ഭക്ഷണവും വാങ്ങാന്‍ പണമില്ലെന്ന് കാട്ടിയാണ് സംഘം ഭിക്ഷാടനം നടത്തിയിരുന്നത്.

ഈജിപ്ത്, ജോര്‍ദാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. സംഘത്തില്‍ പെട്ട രണ്ടു ജോര്‍ദാനി വനിതകളാണ് നേരിട്ട് ഭിക്ഷാടനം നടത്തിയിരുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഫാര്‍മസികളില്‍ നിന്നും പുറത്തിറങ്ങുന്നവർ ജോര്‍ദാന്‍കാരികള്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കളും മറ്റും വിറ്റ് പണമാക്കുന്ന ചുമതലയാണ് ഈജിപ്തുകാരന്‍ വഹിച്ചിരുന്നത്. സംഘാംഗങ്ങളെ കാറില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുകയാണ് പാക്കിസ്ഥാനി ചെയ്തിരുന്നത്. നിയമ നടപടികള്‍ക്ക് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!