Search
Close this search box.

സുഡാനിൽ നിന്നുള്ള മൂന്നാമത്തെ ഇന്ത്യൻ സംഘവും ജിദ്ദയിലെത്തി

people from sudan

ജിദ്ദ- സുഡാനിൽനിന്നുള്ള മൂന്നാമത്തെ ഇന്ത്യൻ സംഘവും ജിദ്ദയിലെത്തി. ഇന്ത്യൻ സംഘത്തെ ജിദ്ദയിലെത്തിച്ചത് വ്യോമസേനയുടെ വിമാനത്തിലാണ്. ഈ വിമാനത്തിൽ 130 യാത്രക്കാരാണ്ടായിരുന്നു. ഇതോടെ സുഡാനിൽ നിന്ന് കഴിഞ്ഞ ദിവസം 556 പേരാണ് ജിദ്ദയിൽ എത്തിയത്. ആദ്യ വിമാനത്തിൽ 148 ഉം കപ്പലിൽ 278 പേരുമാണ് ജിദ്ദയിൽ എത്തിയത്. 800 പേരെയാണ് ആദ്യ ഘട്ടത്തിൽ സുഡാനിൽനിന്ന് ഒഴിപ്പിക്കുന്നത്. കപ്പലിൽ ആദ്യസംഘം എത്തിയതിന് തൊട്ടുപിറകെയാണ് വിമാനത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും സംഘം എത്തിയത്.

കപ്പലിൽ ജിദ്ദ തുറമുഖത്ത് 278 പേരാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ എത്തിയത്. ഒരു മണിക്കൂർ കൊണ്ടാണ് വിമാനം സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തിയത്. വിമാനതാവളത്തിൽ എത്തിയ ഇന്ത്യൻ പൗരന്മാരെ ജിദ്ദ ഇന്ത്യൻ സ്‌കൂളിലേക്ക് മാറ്റി. ഇവിടെനിന്ന് അടുത്ത ദിവസങ്ങളിൽ പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കും. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. ഒരു വിമാനം കൂടി ഉടൻ ജിദ്ദയിലെത്തുമെന്നാണ് വിവരം. സുഡാനിൽ ഇന്ത്യക്കാരായ മുവായിരം പേരാണുള്ളത്. ഇതിൽ 800 പേരെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!