Search
Close this search box.

ദമാം നഗരത്തിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം പ്രവർത്തനമാരംഭിച്ചു

smart parking system

ദമാം- സൗദിയിൽ പൊതു നിരത്തുകളിലെ വാഹന പാർക്കിംഗ് എളുപ്പമാക്കുന്നതിന്റെ ഭാഗമായി ദമാം നഗരത്തിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം പ്രവർത്തനമാരംഭിച്ചതായി നഗരത്തിലെ വാഹന പാർക്കിംഗ് നടത്തിപ്പു കമ്പനി മാനേജർ മുഹമ്മദ് അഹമ്മദ് അൽശവാഖ് അറിയിച്ചു. സൗദി ഇലക്ട്രോണിക് പെയ്‌മെന്റ്കൾ വഴി പണമടച്ച് നഗരത്തിലെ വാഹന പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യാവുന്നതാണ്.

പാർക്കിംഗ് ഏരിയകളിലെ കാബിനുകളെ സമീപിച്ച് കൂപ്പണെടുക്കുന്നവർക്ക് പണം നേരിട്ട് അടച്ചോ ഇലക്ടോണിക് പെയ്‌മെന്റു വഴി പണമടച്ചോ കൂപ്പണെടുക്കാവുന്നതാണ്. പാർക്കിംഗ് നടത്തിപ്പു കമ്പനി ഉദ്യോഗസ്ഥർ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്യുന്നതോടെ പണമിടച്ചിട്ടുണ്ടെങ്കിൽ പച്ച നിറത്തിലും പണമടച്ചിട്ടില്ലെങ്കിൽ റെഡ് സിഗ്നലും സ്‌ക്രീനിൽ തെളിയും നിയമലംഘകർക്ക് പിഴചുമത്തുമെന്നും കമ്പനി അറിയിച്ചു. ഒരു മാസം വരെ മറ്റൊരു നടപടിയുമില്ലാതെ പിഴയടക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്നു പാർക്കിംഗ് നടത്തിപ്പു കമ്പനി മാനേജർ പറഞ്ഞു.

പാർക്കിംഗ് ഏരിയകളെ കുറിച്ച് ബോധവൽക്കരണം ലക്ഷ്യമിട്ടു കൊണ്ട് 1500 ബോർഡുകൾ പുതുതായി നഗരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിംഗ് ഏരിയകളിൽ സ്ഥാപിച്ചട്ടുള്ള കാബിനുകളിൽ കൂപ്പൺ ലഭ്യമല്ലെങ്കിൽ പാർക്കിംഗ് അപ്ലിക്കേഷൻ മുഖേന ഇലക്ടോണിക് കൂപ്പൺ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!