Search
Close this search box.

ഹജ്ജ് 2023 : തീർത്ഥാടകർക്ക് സഹായകമായി മക്കയിലെ മെട്രോ റെയിൽ സർവീസ്

metro service

മക്ക- ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ വർഷത്തെ ഹജ് കർമം നിർവഹിക്കാൻ എത്തിയവർക്ക് മക്കയിലെ മെട്രോ റെയിൽ സർവീസിന്റെ സേവനം സഹായകമായി. ഹജിനെത്തിയ കാൽകോടിയോളം പേരിൽ വലിയൊരു വിഭാഗം ഹറമൈൻ, മഷാഹിർ ട്രെയിനുകൾ ഉപയോഗിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മണിക്കൂറിൽ 70,000 പേരെ ഈ തീവണ്ടികൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു.

വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന സർവീസുകൾ പലരും ഉപയോഗപ്പെടുത്തി. മക്കയിലെ മെട്രോ സർവീസിൽ മണിക്കൂറിൽ 70,000 പേർ വീതം യാത്ര ചെയ്തതയാണ് കണക്കുകൾ. ചെലവുകുറഞ്ഞതും സൗകര്യപ്രദവുമായിരുന്നു ട്രെയിൻ സർവീസുകളെന്ന് തീർഥാടകർ പറഞ്ഞു. മക്കയിൽ നിന്ന് മദീനയിലേക്ക് ജിദ്ദ വഴി 450 കിലോമീറ്ററാണ് ഹറമൈൻ റെയിൽ സർവീസ് നടത്തുന്നത്. മക്കയിലെ മെട്രോ സർവീസ് 18 കിലോമീറ്ററാണ്. സുരക്ഷിതവും സൗകര്യപ്രദവുമായ സംവിധാനങ്ങളോടെയുള്ള ട്രെയിൻ സർവീസ് വിദേശത്തു നിന്നെത്തിയ തീർഥാടകർക്കും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്കും ഏറെ പ്രയോജനപ്രദമായിരുന്നെന്ന് തീർഥാടകർ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!