സൗദിയില്‍ കഴിഞ്ഞ മാസം വിവിധ നിയമ ലംഘനങ്ങൾക്ക് ശിക്ഷ ലഭിച്ചത് 15,000 ലേറെ പേര്‍ക്ക്

police

റിയാദ് – ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ മാസം (റബീഉല്‍അവ്വല്‍) സ്വദേശികളും വിദേശികളും അടക്കം 15,130 പേർക്ക് ശിക്ഷ നൽകിയാതായി ജവാസാത്ത് അറിയിച്ചു. ഇവര്‍ക്ക് തടവും പിഴയും നാടുകടത്തലുമാണ് ശിക്ഷ ലഭിച്ചത്.

അതേസമയം ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും അഭയവും യാത്രാ സൗകര്യങ്ങളും മറ്റു സഹായങ്ങളും നല്‍കരുതെന്ന് സ്വദേശികളോടും വിദേശികളോടും സ്ഥാപന ഉടമകളോടും ജവാസാത്ത് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറില്‍ ബന്ധപ്പെട്ടും റിപ്പോര്‍ട്ട് ചെയ്ത് എല്ലാവരും സഹകരിക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!