Search
Close this search box.

സൗദിയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കി

uniform for bus driver

ജിദ്ദ∙ സൗദിയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കി. ഏപ്രിൽ 27 മുതൽ ബസ് ഡ്രൈവർമാർ യൂണിഫോം ധരിക്കൽ നിർബന്ധമാണ്. സ്‌പെഷ്യലൈസ്ഡ് ട്രാൻസ്‌പോർട്ടേഷൻ, എജ്യുക്കേഷനൽ ട്രാൻസ്‌പോർട്ടേഷൻ, വാടക ബസ് , ഇന്റർനാഷനൽ ട്രാൻസ്‌പോർട്ടേഷൻ തുടങ്ങി എല്ലാവിധ ബസ് സർവീസുകൾക്കും ഇത് ബാധകമാണ്. ഡ്രൈവർമാർക്കുള്ള യൂണിഫോം ബസ് ഗതാഗത മേഖലയിൽ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും പൊതുരൂപവും അനുകൂല ആകർഷണത്വവും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള അതോറിറ്റിയുടെ ശ്രമങ്ങൾക്ക് കരുത്തുപകരും.

പുരുഷ ഡ്രൈവർമാർക്ക് സൗദി ദേശീയ വസ്ത്രം (തോബ്) യൂണിഫോം ആയി ഉപയോഗിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. തോബിനൊപ്പം ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. തോബ് ഉപയോഗിക്കുന്ന ഡ്രൈവർക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്. തൊപ്പി ഉപയോഗിക്കുകയാണെങ്കിൽ കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്. തോബ് ഉപയോഗിക്കാത്തവർ നീളൻ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂണിഫോം ഷർട്ടും ഇറക്കം കൂടിയ കറുത്ത പാൻറസും കറുത്ത ബെൽറ്റും കറുത്ത ഷൂസുമാണ് യൂണിഫോമായി ധരിക്കേണ്ടത്. ഇത് നിർബന്ധമാണ്. വനിതാ ഡ്രൈവർമാർക്ക് ഓപ്ഷനലായി യൂണിഫോമായി പർദ്ദ ഉപയോഗിക്കാവുന്നതാണ്. പർദ്ദക്കൊപ്പം ഇവർ ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. ഇവർക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാവുന്നതാണ്. തൊപ്പി ധരിക്കുകയാണെങ്കിൽ കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്.

പർദ്ദ ഉപയോഗിക്കാത്തവർ നീളൻ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂണിഫോം ഷർട്ടും ഇറക്കം കൂടിയ കറുത്ത പാൻറസും കറുത്ത ബെൽറ്റും കറുത്ത ഷൂസുമാണ് യൂണിഫോമായി ധരിക്കേണ്ടത്. ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയിൽ നിന്ന് മുൻകൂട്ടി അനുമതി നേടി കമ്പനികൾക്ക് തങ്ങളുടെതായ പ്രത്യേക യൂണിഫോം വികസിപ്പിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ നീളൻ കൈയുള്ള ഷർട്ടോ ഹാഫ് കൈയുള്ള ഷർട്ടോ, ഇറക്കം കൂടിയ പാൻറസും ബെൽറ്റും ഷൂസും ആയിരിക്കണം യൂണിഫോമായി നിശ്ചയിക്കേണ്ടത്. പുരുഷ, വനിതാ ഡ്രൈവർമാർക്ക് തൊപ്പിയും ധരിക്കാവുന്നതാണ്. ഷർട്ടിന്റെ നിറത്തിന് പൊരുത്തപ്പെടുന്ന നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!