Search
Close this search box.

യൂറോപ്പിൽ നിന്നുള്ള തീർത്ഥാടകർക്ക് ഇനി മുതൽ ഹജ്ജിനായി നേരിട്ട് പെർമിറ്റ് നേടാം

umrah

റിയാദ്: യൂറോപ്പിൽ നിന്നുള്ള തീർത്ഥാടകർക്ക് ഇനി മുതൽ ഹജ്ജിനായി നേരിട്ട് പെർമിറ്റ് നേടാം. ഹജ്ജ്-ഉംറ മന്ത്രാലയത്തിന് കീഴിലുള്ള നുസുക് ആപ്ലിക്കേഷൻ വഴിയാണ് ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. തീർത്ഥാടകർക്ക് ആവശ്യാനുസരണം പാക്കേജുകൾ തിരഞ്ഞെടുക്കാനും വ്യത്യസ്ത സേവനങ്ങൾക്കും ആപ്ലിക്കേഷനിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

മാർച്ച് 13 മുതൽ ഈ വർഷത്തെ ഹജ്ജിനായുള്ള രജിസ്‌ട്രേഷൻ തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി. ആപ്ലിക്കേഷനിൽ വ്യക്തികത വിവരങ്ങൾ നൽകി അക്കൗണ്ട് ക്രിയേറ്റ് ചെയുന്നതോടെ മുഴുവൻ സേവനങ്ങളും തീർത്ഥാടകർക്ക് ലഭ്യമാകും. ആപ്ലികേഷൻ വഴി താമസം, ഭക്ഷണം, യാത്ര, ഗൈഡൻസ്, എന്നിവ ഉൾപ്പെടുന്ന സേവന പാക്കേജുകൾ തിരഞ്ഞെടുക്കാനും ഓൺലൈനായി പണമടയ്ക്കാനും സാധിക്കും. ഏഴോളം അന്താരാഷ്ട്ര ഭാഷകളിലും ആപ്പിന്റെ സേവനം ലഭ്യമാണ്. കൂടാതെ ഹജ്ജ് അനുഷ്ഠാനങ്ങൾ കൂടുതൽ സുഗമമാക്കാൻ വിവിധ സേവനങ്ങളും വിവരങ്ങളും ആപ്പിൽ സജ്ജമാക്കിയിട്ടുണ്ട്. 2023 ഡിസംബറിൽ വിദേശ തീർത്ഥാടകർക്ക് നൂസ്‌ക് വഴി ഹജ്ജിന് രജിസ്‌ട്രേഷൻ അനുവദിക്കുന്നതായി ഹജ്ജ്-ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റുള്ള രാജ്യങ്ങളിൽ ഹജ്ജ് മന്ത്രാലയവുമായി ഏകോപിപിച്ചാണ് സേവനങ്ങൽ ലഭ്യമാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!