ദുബായ്: സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ നീട്ടി യുഎഇ വിമാനക്കമ്പനികളായ ഇത്തിഹാദ് എയർവേയ്സും ഫ്ളൈ ദുബൈയും. ഒക്ടോബർ 24 വരെയാണ് റദ്ദാക്കൽ നീട്ടിയത്. സൗദി തലസ്ഥാനമായ റിയാദിലേക്കും മറ്റ് നഗരങ്ങളിലേക്കുമുള്ള സർവീസ് റദ്ദാക്കലാണ് നീട്ടിയത്. സൗദിയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി.
അബുദാബിയിൽ നിന്ന് ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇത്തിഹാദ് റദ്ദാക്കിയിട്ടുണ്ട്. ദുബായ് ആസ്ഥാനമാക്കിയുള്ള ഫ്ളൈ ദുബായ് അബഹ, ദമ്മാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസ് റദ്ദാക്കലാണ് നീട്ടിയത്.









