സൗദിയിൽ ടാക്സികളുടെയും വാടക കാറുകളുടെയും കാലാവധി നീട്ടി

IMG-20261107-WA0011

റിയാദ്: സൗദിയിൽ ടാക്സികളുടെയും വാടക കാറുകളുടെയും കാലാവധി നീട്ടി. 2027 ജൂൺ 30 വരെയാണ് കാലാവധി ദീർഘിപ്പിച്ചത്. ഈ വർഷം അവസാനത്തോടെ കാലാവധി കഴിയുന്നവക്കാണ് കാലാവധി നീട്ടിയ നൽകിയത്.

പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ബോർഡാണ് യാത്രാ വാഹനങ്ങളുടെ അനുവദനീയ പ്രവർത്തന കാലാവധി നീട്ടിയത്. അതോറിറ്റി തീരുമാനം ഔദ്യോഗിക ഗസറ്റായ ‘ഉമ്മുൽ ഖുറ’യിൽ പ്രസിദ്ധീകരിച്ചു.

സുരക്ഷാ ആവശ്യകതകളും സേവന ഗുണനിലവാര മാനദണ്ഡങ്ങളും നിലനിർത്തിക്കൊണ്ട് പ്രവർത്തന വഴക്കം വർദ്ധിപ്പിക്കുക, സേവന തുടർച്ച ഉറപ്പാക്കുക, വാഹനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാരം ലഘൂകരിക്കുക എന്നിവയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്ന് അതോറിറ്റി വിശദീകരിച്ചു. അതേസമയം, ട്രക്കുകൾക്കും നേരത്തെ ഇളവ് നൽകിയിരുന്നു.

നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം പരമാവധിയാക്കാനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും സ്ഥാപനങ്ങളെ സഹായിക്കുക എന്നതാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.

രാജ്യത്തെ ട്രക്കുകളുടെ അനുവദനീയ പ്രവർത്തന കാലാവധി 22 വർഷമായി ഉയർത്തുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ സൗദി ഗതാഗത മന്ത്രാലയമാണ് തീരുമാനമെടുത്തിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!