സൗദിയിലെ 59 പുരാതന കേന്ദ്രങ്ങൽ കൂടി പുരാവസ്തു പട്ടികയിൽ

heritage

സൗദിയിലെ 59 ചരിത്ര പ്രധാന സ്ഥലങ്ങളും കെട്ടിടങ്ങളും ദേശീയ പുരാവസ്തു രജിസ്റ്ററിൽ ഉൾപ്പെടുത്താൻ ഹെറിറ്റേജ് കമ്മീഷൻ അനുമതി നൽകി. പുതിയ പട്ടിക ചരിത്ര പരമായും പൈതൃകപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളും കെട്ടിടങ്ങളുമടങ്ങുന്നതാണ്.

ഇതോടെ രാജ്യത്തെ മൊത്തം പുരാവസ്തു രജിസ്റ്ററിൽ ഇടം നേടിയ സ്ഥലങ്ങളുടെ എണ്ണം 8847 ആയി ഉയർന്നു. തബൂക്ക് മേഖലയിൽ നിന്നാണ് കൂടുതൽ സ്ഥളങ്ങൾ പട്ടികയിൽ ഉൾപ്പെട്ടത് 22 എണ്ണം. അൽജൗഫിൽ നിന്ന് 14ഉം, ജസാനിൽ നിന്ന് 6ഉം, ഹാഇലിൽ നിന്ന് 5ഉം, അസീർ, മദീന മേഖലകളിൽ നിന്ന് 4 വീതവും, മക്കയിൽ നിന്ന് 3ഉം, അൽഖസീമിൽ നിന്ന് 1ഉം പുതുതായി പട്ടികയിൽ ഇടം നേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!