സൗദി വനവത്കരണ- ഇകോ ടൂറിസം പദ്ധതികൾക്ക് അംഗീകാരം നൽകി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ

eco tourism

ജിദ്ദ- സൗദി അറേബ്യയുടെ വനവൽക്കരണവും ഇക്കോ ടൂറിസം ലക്ഷ്യങ്ങളും കൈവരിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അംഗീകാരം നൽകി. പദ്ധതിയിലൂടെ രാജ്യത്തിന്റെ വന്യജീവി റിസർവുകൾ ലോകത്തിലെ ഏറ്റവും മികച്ച ഇക്കോടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നായി സ്ഥാനം ഉറപ്പിക്കുമെന്നും തദ്ദേശീയർക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ബുധനാഴ്ച നടന്ന റോയൽ കൗൺസിൽ റിസർവ് യോഗത്തിലാണ് കിരീടാവകാശി റോയൽ റിസർവിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അംഗീകാരം നൽകിയത്.വനവൽക്കരണം, വന്യജീവി സംരക്ഷണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സന്ദർശനം വർധിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടി റോയൽ റിസർവ്‌സിന്റെ അതിവിപുലമായ തന്ത്രങ്ങൾക്ക് പിന്തുണ നൽകുന്നതാണ്. വംശനാശഭീഷണി നേരിടുന്ന 30ലധികം തദ്ദേശീയ മൃഗങ്ങളെ സംരക്ഷിക്കാനും രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനും സഹായിക്കുന്ന റോയൽ റിസർവ് സൗദിയുടെ 13.5 ശതമാനം പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു.

2030 ഓടെ 80 ദശലക്ഷത്തിലധികം മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കുക എന്ന രാജ്യത്തിന്റെ വനവൽക്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് റോയൽ റിസർവ് പദ്ധതി സംഭാവന നൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!