ജിദ്ദ: ജിദ്ദയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം വഴിക്കടവ് മറുത സ്വദേശി ഹനീഫ കുരിക്കൾ ആണ് മരിച്ചത്. 41 വയസായിരുന്നു. ജിദ്ദയിലെ ഹയ്യ അൽ സഫയിലെ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു ഹനീഫ.
വൈകുന്നേരം ആശുപത്രിയിലേക്ക് പോകാനായി കടയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള നഹ്ദി ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹനീഫ 13 വർഷത്തിലധികമായി പ്രവാസ ജീവിതമാണ് നയിക്കുന്നത്. വഴിക്കടവ് വള്ളിക്കാട് സ്വദേശി ശക്കീറയാണ് ഹനീഫയുടെ ഭാര്യ. മുഹമ്മദ് ഹാഷിമാണ് മകൻ പിതാവ്: അബു കുരിക്കൾ, മാതാവ് വിയ്യുമ്മ. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.