ജിദ- ഹറമൈൻ എക്സ്രപ്രസ് റെയിൽവേ പാളത്തിൽ വെച്ചുണ്ടായ കാറപകടത്തിൽ യാത്രക്കാർ സുരക്ഷിതരാണെന്ന് ഹറമൈൻ റെയിൽവേ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. ജിദ്ദയിലെ തഹ് ലിയ മേൽപാലത്തിൽ നിന്നും ഹറമൈൻ എക്സ്രപ്രസ് റെയിൽവേ പാളത്തിലേക്ക് കാർ വീണു കത്തിയാണ് അപകടമുണ്ടായത്. ട്രയിൻ കടന്നു പോകുന്നതിനുമുമ്പായി അപകടം ശ്രദ്ധയിൽ പെട്ടതിനാൽ വൻ ദുന്തമാണ് ഒഴിവായത്.
അപകടത്തിൽ പരിക്കേറ്റ കാർയാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റിയതായും റെയിൽവേ ഗതാഗതത്തിനു യാതൊരു തടസ്തവും നേരിട്ടിട്ടില്ലെന്നും റെയിൽവേ വ്യക്തമാക്കി.