ജിസാൻ – സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ പെട്ട സ്വബ്യയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. സ്വബ്യയിൽ പെട്ട അൽകദ്മിയിൽ ക്രഷർ യൂനിറ്റിലെ ഡ്യൂട്ടി കഴിഞ്ഞ് ഗ്രാമത്തിലേക്ക് കാൽനടയായി യാത്ര ചെയ്ത തൊഴിലാളിക്കാണ് മിന്നലേറ്റത്. ഉടൻ തന്നെ മരണം സംഭവിക്കുകയായിരുന്നു.
![](https://saudivartha.com/wp-content/uploads/2024/01/accident-1-300x157.jpg)