ലഹ രിക്കടത്ത് കേസ്; വിദേശ പൗരന്റെ വ ധശിക്ഷ നടപ്പിലാക്കി സൗദി

man sentenced to death

ജിദ്ദ: ലഹരി കടത്ത് കേസിൽ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി സൗദി. അൽ ജൗഫിൽ പിടിയിലായ പ്രതിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് സൗദ് അറേബ്യ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഗസാൻ അലി മളാവി എന്ന സിറിയക്കാരന്റെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം ഇയാളെ പിടികൂടുകയായിരുന്നു. വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി വിധിയെ ഉന്നത കോടതികളും ശരി വെച്ചു. തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിട്ടു. വ്യാഴാഴ്ച്ചയാണ് പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!