സൗദിയിൽ ഇതുവരെ മങ്കി പോക്സ് ഇല്ല : ആരോഗ്യ മന്ത്രാലയം

monkey pox virus

സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​തു​വ​രെ ‘മ​ങ്കി പോ​ക്സ് – ടൈ​പ് വ​ൺ’ വൈ​റ​സ് കേ​സു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി (വി​ഖാ​യ) അ​റി​യി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ വൈ​റ​സി​​ന്റെ വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​തോ​റി​റ്റി​യു​ടെ പ്ര​സ്​​താ​വ​ന. രാ​ജ്യ​ത്തെ ആ​രോ​ഗ്യ​സം​വി​ധാ​നം ശ​ക്ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്നും ഇ​ത് വി​വി​ധ ആ​രോ​ഗ്യ അ​പ​ക​ട​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ പ്രാ​പ്ത​മാ​ണെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി രാ​ജ്യ​ത്തു​ള്ള മു​ഴു​വ​നാ​ളു​ക​ളു​ടെ​യും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ൽ ഈ ​വൈ​റ​സി​നെ​തി​രെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വൈ​റ​സി​നെ​യും അ​തി​​ന്റെ വ്യാ​പ​ന​ത്തെ​യും ശ​ക്ത​മാ​യി നി​രീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യാ​ൽ ത​ന്നെ അ​തി​ന്റെ വ്യാ​പ​നം പ​രി​മി​ത​പ്പെ​ടു​ത്താ​നും പ്ര​തി​രോ​ധ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ മാ​ത്ര​മെ സ്വീ​ക​രി​ക്കാ​വൂ. കിം​വ​ദ​ന്തി​ക​ൾ വി​ശ്വ​സി​ക്ക​രു​ത്. വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത ഉ​റ​വി​ട​ങ്ങ​ളെ പി​ന്തു​ട​ര​രു​ത്​. ആ​രോ​ഗ്യ​ക​ര​മാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ പി​ന്തു​ട​ര​ണം. മ​ങ്കി പോ​ക്സ് വൈ​റ​സ് (എം ​പോ​ക്സ്) പൊ​ട്ടി​പ്പു​റ​പ്പെ​ടു​ക​യോ വ്യാ​പി​ക്കു​ക​യോ ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്നും രാ​ജ്യ​വാ​സി​ക​ൾ​ക്ക്​ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!