മക്ക – ജനത്തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഗ്രാൻഡ് മോസ്‌കിനുള്ളിലെ പല സ്ഥലങ്ങളിലും പ്രാർത്ഥന ഒഴിവാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരോടും വിശ്വാസികളോടും സന്ദർശകരോടും ആവശ്യപ്പെട്ടു. തീർത്ഥാടകർ ഇടനാഴികളിലും പ്രവേശന കവാടങ്ങളിലും പുറത്തുകടക്കുന്ന ഇടനാഴികളിലും പ്രാർത്ഥിക്കുന്നത് ഒഴിവാക്കണമെന്നും അതോടൊപ്പം വാഹനങ്ങളുടെ പാതയിലും പ്രാർത്ഥന ഒഴുവാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ സ്ഥലങ്ങളിൽ പ്രാർത്ഥിക്കുന്നത് ഒഴിവാക്കുന്നത് നിയമങ്ങൾ സംരക്ഷിക്കുന്നതിനും പ്രാർത്ഥിക്കുമ്പോൾ ഭക്തി നഷ്ടപ്പെടാതിരിക്കുന്നതിനും സഹായകമാകും. അതേസമയം മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ വിശ്വാസികളുടെയും തീർഥാടകരുടെയും എണ്ണം 1,193,000 കവിഞ്ഞു എന്നത് ശ്രദ്ധേയമാണ്. തീർത്ഥാടകരെ സേവിക്കുന്നതിനായി മൊബൈൽ വാഹനങ്ങൾ സജ്ജീകരിക്കുന്നതിനും സൂപ്പർവൈസർമാരെ നിയമിക്കുന്നതിനും രണ്ട് വിശുദ്ധ മസ്ജിദുകളുടെ ജനറൽ പ്രസിഡൻസി പ്രവർത്തിച്ചിട്ടുണ്ട്.