Search
Close this search box.

സൗദിയിൽ കാർ കേടായാൽ മാറ്റി നൽകണം; വ്യവസ്ഥകൾ നിശ്ചയിച്ച് വാണിജ്യ മന്ത്രാലയം

cars

റിയാദ് – കാർ ഉപഭോക്താവിന് ലഭ്യമാക്കേണ്ട സൗകര്യങ്ങളെ സംബന്ധിച്ച് വ്യവസ്ഥകൾ സൗദി വാണിജ്യമന്ത്രാലയം വ്യക്തമാക്കി. ഒരാൾ കാർ വാങ്ങിയാൽ എന്തൊക്കെ കാരണങ്ങളാൽ അയാൾക്ക് പകരം പുതിയ കാർ നൽകണം, അല്ലെങ്കിൽ ഏജന്റിൽനിന്ന് സാമ്പത്തിക നഷ്ടപരിഹാരം ലഭ്യമാകേണ്ട അവസരങ്ങൾ ഏതൊക്കെ എന്നത് സംബന്ധിച്ച് വാണിജ്യ മന്ത്രാലയം കൃത്യമായ വിവരങ്ങൾ പ്രസ്താവനയിലൂടെ അറിയിച്ചു.

സ്പെയർ പാർട്സുകളുടെ അഭാവം, വാഹനത്തിന്റെ വാറന്റിയിലെ അപാകത, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിശ്ചയിച്ച തീയതിയിൽ കാലതാമസമുണ്ടാകൽ എന്നീ അവസരങ്ങളിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകുകയോ സാമ്പത്തിക നഷ്ടപരിഹാരം ലഭ്യമാക്കുകയോ ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നു.

വാറന്റി സമയത്ത് വാഹനത്തിന്റെ നിർമാണ തകരാർ കണ്ടെത്തുകയോ വാഹനത്തിൽ അപാകത കണ്ടെത്തുകയോ ചെയ്താൽ പ്രശ്‌നം പരിഹരിക്കാൻ ഏജന്റിനെ സന്ദർശിക്കാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!