മദീന- മദീനയിൽ വയനാട് സ്വദേശിനി നിര്യാതയായി. വയനാട് പള്ളിക്കണ്ടി സ്വദേശിനി കദീജ (76)ആണ് മരിച്ചത്. ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കാൻ ബസ്സിലിരിക്കെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യാനിരുന്നതായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി മദീനയിലെ ജന്നത്തുൽ ബഖീഅയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭർത്താവ് പരേതനായ മൂസ. മക്കൾ: മുസ്തഫ, റംലത്ത്, പരേതനായ അബ്ദുൽ ഗഫൂർ മൈമൂന, സാജിത് ഫൈസി, നവാസ്. ‘