Search
Close this search box.

സൗദിയില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത

IMG-20230121-WA0010

റിയാദ്- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (ഞായര്‍) മുതല്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. മക്ക മേഖലയില്‍ പലയിടത്തും ഇടിമിന്നലോടു കൂടിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മക്ക ഗവര്‍ണറേറ്റ് ട്വീറ്ററിലൂടെ വ്യക്തമാക്കി.

അല്‍ ഖുന്‍ഫുദ, അല്‍ ലൈയ്ത്ത്, അല്‍ അര്‍ദിയാത്ത്, തായിഫ് എന്നിവടങ്ങളിലാണ് മക്ക പ്രവിശ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

റിയാദില്‍ അല്‍ മജ്മഅ, അല്‍ സുല്‍ഫി, അല്‍ ഖാത്ത്, ശഖ്‌റ, റമാഹ്, അല്‍ ദവാദ്മി, അല്‍ ഖുവൈമ എന്നിവടങ്ങളിലും ശര്‍ഖിയയ്യില്‍ അല്‍ജുബൈല്‍, ഹഫര്‍ അല്‍ ബാത്തിന്‍, ഖഫ്ജി, അല്‍ നാഇരിയ, കറിയത്തുല്‍ ഉല്ലയ്യ എന്നിവിടങ്ങളിലും അല്‍ ഖസീമില്‍ ബുറൈദ, ഉനൈസ എന്നിവിടങ്ങളിലും ഹായിലില്‍ അല്‍ ബഖാഅ, അല്‍ ഗസാല, അല്‍ ശനാന്‍ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി മക്ക ഗവര്‍ണറേറ്റ് ട്വീറ്ററിലൂടെ അറിയിച്ചു.

അസീറില്‍ അബഹ, ഖമീസ് മുശൈത്ത്, അല്‍നമാസ്, ബല്‍ഖര്‍ന്‍, അല്‍ മജാരിദ, മഹായില്‍, ബാരിഖ്, തനൂമ, അല്‍ ബറഖ, ബീശ, അല്‍ബാഹയില്‍ ബല്‍ജുറൈശി, അല്‍ മന്‍ദഖ്, അല്‍ഖുറ, ഖല്‍വത്, അല്‍ മഹ് വ, അല്‍ അഖീഖ്, ബനീ ഹസന്‍, അല്‍ ഹജ്‌റ ജിസാനില്‍ ഫുര്‍സാന്‍, ബീശ്, സബ് യ, ഫീഫ, അല്‍ ഖൂബ, അല്‍ ആരിദ, അദ്ദായിര്‍, അല്‍ ശഖീഖ് മദീനയില്‍ ഖൈബര്‍, അല്‍ മഹദ്, വാദി അല്‍ ഫറഹ്, ഹനാഖിയ എന്നിവിടങ്ങളിലും മഴ പെയ്യുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!