Search
Close this search box.

2022 മുതൽ മക്ക ബസുകളിൽ യാത്ര ചെയ്തത് 50 ദശലക്ഷത്തിലധികം പേർ

makkah bus

മക്ക – 2022 ഫെബ്രുവരി പകുതി മുതൽ 2023 ഏപ്രിൽ വരെ ഉപയോക്താക്കളുടെ എണ്ണത്തിൽ മക്ക ബസുകൾ പുതിയ റെക്കോർഡ് സൃഷ്ടിച്ചതായി റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റുകൾ അറിയിച്ചു. 50 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഈ കാലയളവിൽ മക്ക ബസുകളിൽ യാത്ര ചെയ്തത്. 2022 ഡിസംബറിൽ 71% വർധനവ് കൈവരിച്ചതിന് ശേഷമാണ് ഈ സംഖ്യ പുതിയതായി കണക്കാക്കുന്നതെന്ന് കമ്മീഷൻ പറഞ്ഞു.

മക്കയിലെ സന്ദർശകർക്കും താമസക്കാർക്കും ബസുകളുടെ സൗകര്യവും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതും കാരണം ഈ സംഖ്യ വരാനിരിക്കുന്ന കാലയളവിൽ ഇരട്ടിയാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

തങ്ങളുടെ പ്രതീക്ഷകൾക്കപ്പുറമാണ് ഈ വർധനവ് ഉണ്ടായതെന്നും മക്ക ബസുകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് ഈ വർധനവിന് കാരണമായതെന്നും കമ്മീഷന്റെ സിഇഒ സാലിഹ് ബിൻ ഇബ്രാഹിം അൽ റഷീദ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!