സലാല: സലാലയിൽ കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് പയ്യോളി തേലാരി വീട്ടിൽ സുരേന്ദ്രൻ (54) ആണ് മരിച്ചത്. ഹ്യദയാഘാതം മൂലം ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഞ്ചിയോപ്ലാസ്റ്റി ചെയ്തിരുന്നു. ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും ഹ്യദായാഘാതം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു.
ഭാര്യ-ഷാനി, മൂന്നര വയസ്സുള്ള ഏക മകനാണുള്ളത്. ദീർഘകാലം വാലി ഓഫീസിൽ ജോലി ചെയ്തിരുന്നു. മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.